
പുഴ വെറുതെ ഒഴുകുന്നതാണ്
കടലിനോന്നുമറിയില്ല
രാത്രിക്ക് പുലരിയായി നിറം മാറാന്‍ കഴിഞ്ഞേക്കും
പക്ഷെ എനിക്ക് ഒരിക്കലും ഇരുളുവാന്‍ അറിയില്ല
ജീവിതം ചിലപ്പോള്‍ നാടകം കളിച്ചേക്കും
ഞാന്‍ ഒരിക്കലും അതില്‍ നായകനാവില്ല
വസന്തം വെറുതെയാണ്
ചിലപ്പോഴൊന്നും പൂവിടാറില്ല
പേന വെറുതെ കള്ളം പറഞ്ഞേക്കും
കടലസതിനു കൂട്ട് നിന്നേകും
പക്ഷെ ഈ ഹൃദയം
ഇല്ല സഖി ................................... മാപ്പ്
ഈ വിധി എനിക്കുള്ളതല്ല
പ്രിയേ ... കണ്ണീരായ് ഞാന്‍ മാഞ്ഞു പോകുന്നു