![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLbTVzffKkwYRGM0qDdn8z-fADr1fA57J35Q9geBPZzvmejJiYFulLvduoQmWm-gc_WtSoFsrU8_RYd6yHbU3WCUuikBbhNLeBYxBxa_GRhSFnOBN1DlJXU6AjPWBDr8v1K8GCWy_Tdts/s320/Za-CCCP.narod.ru_molser.jpg)
എന്റെ നാവു നിങ്ങള്‍ അരിഞ്ഞെടുതാല്‍ കാഴ്ചകളിലൂടെ ഞാന്‍ വിളിച്ചു പറയുംവിപ്ളവം ജയിക്കട്ടെ .......
കണ്ണുകളും നിങ്ങള്‍ അടിച്ചുടച്ചാല്‍, കാതുകള്‍ നിങ്ങള്‍ കടിച്ചു പറിച്ചാല്‍എന്റെ തലച്ചോറും കയ്യും ഭൂമിയില്‍ ബാക്കിയുണ്ടാകുംഅതും നിങ്ങള്‍ അറുത്തു മാറ്റിയാല്‍ അസ്ഥികളോരോന്നും ഞെരിച്ചുടച്ചാല്‍വാര്‍ന്നൊഴുകുന്ന ഓരോ തുള്ളി രക്തവും നിലക്കാന്‍ പോകുന്ന നെഞ്ചിടിപ്പുംനിലവിളിച്ചുപറയുംവിപ്ളവംജയിക്കട്ടെ.......
ഒടുവില്‍ വെടിയുണ്ട തകര്‍ത്ത എന്റെ നെഞ്ചിന്‍കൂടും ശരീരവുംചുട്ടു ചാമ്പലാക്കിയാല്‍ തീ നാളങ്ങളിലൂടെ പൂര്‍വോജ്വലമായിഞാന്‍ തിരിച്ചു വരുംമറവു ചെയ്യുന്നത് മണ്ണിലാണെങ്കില്‍ വേരുകളിലൂടെ പുനര്‍ജനിച്ചുകാറ്റിലൂടെ ഞാനതിന്റെ ആവര്‍ത്തനമാകുംകൊന്നെറിയുന്നത് കടലിലാണെങ്കില്‍ഒടുങ്ങാത്ത തിരകളിലൂടെ തീരാത്ത തീരങ്ങളിലൂടെഞാന്‍ അതിന്റെ അലറ്ച്ചയാകുംപാറക്കെട്ടുകളില്‍ പൊട്ടിച്ചിതറിഅലമുറയിട്ടാക്രോശിക്കുംവിപ്ളവം ജയിക്കട്ടെ ...
No comments:
Post a Comment